ആധാർ സംബന്ധിച്ച് പുതിയ നിയമം രാജ്യത്ത് ഭേദഗതി ചെയ്തു


മറ്റൊരാളുടെ ആധാർ കാർഡോ നമ്പറോ വച്ച് അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ വച്ച് അയാളുടെ വിവരങ്ങൾ ചോർത്തുകയോ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്താൽ അത് കുറ്റകൃത്യമായി പരിഗണിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി ആധാർ ഐഡന്റിഫിക്കേഷൻ അതോറിറ്റി ആയ യൂണിക്ക് ഐഡെറിഫിക്കേഷൻ അതോറിറ്റി (UIA) അനുമതി നൽകി കൊണ്ട് കേന്ദ്ര സർക്കാർ ആധാർ നിയമം ഭേദഗതി ചെയ്തു. 3 വർഷം തടവും 10000 രൂപ പിഴയും ആണ് ഇതിനുള്ള ശിക്ഷ. 2019 ൽ പാർലമെൻറ് പാസ്സാക്കിയ ആധാർ നിയമനത്തിന് അനുസൃതമായി ആണ് ചട്ടങ്ങൾ IT മന്ത്രാലയം വിഞ്ജാപനം ഇറക്കിയിരിക്കുന്നത്. 10 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയം ഉള്ള കേന്ദ്ര സർക്കാരിലെ ജോയിന്റ് സെക്രട്ടറി തലത്തിൽ ഉള്ള ഉദ്യോഗസ്ഥൻ ആയിരിക്കും പരാതികൾ പരിശോധിച്ചു നടപടി എടുക്കുക, നടപടിക്ക് മുൻപ് കാരണം കാണികൾ നോട്ടീസ് നൽകുകയും ആരോപണ വിധേയർക്കു വിശദീകരണം നല്കാൻ അവസരം നൽകുകയും ചെയ്യും