ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരാൾക്കും ഇന്ന് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ATM കാർഡ് ഇല്ലാതെ ഇരിക്കില്ല. ചില ബാങ്കിൽ അക്കൗണ്ട് എടുക്കുമ്പോൾ നമ്മൾ അപേക്ഷ കൊടുത്തില്ലെങ്കിൽ പോലും ഓട്ടോമാറ്റിക് ആയി ഡെബിറ്റ് കാർഡ് നമ്മുടെ പക്കൽ എത്തും. പ്രായഭേദമെന്യ ഇന്ന് ഡെബിറ്റ് കാർഡ് എല്ലാവരുടെയും കയ്യിൽ സൂക്ഷിക്കുന്നത് വളരെ നല്ല കാര്യം ആണ്. കൂടുതൽ അധികം പണം കയ്യിൽ കൊണ്ട് നടക്കാതെ ഏത് സാഹചര്യത്തിലും പേയ്‌മെന്റുകകൾ ചെയ്യുവാനായി ഈ കാർഡ് കൊടുക്കാനും കൈയ്യിൽ സൂക്ഷിക്കുവാനും വളരെ എളുപ്പം ഉള്ള ഒരു ഇലക്ട്രോണിക് ചിപ്പും സ്ട്രിപ്പും ചേർന്നുള്ള ഒരു പ്ളാസ്റ്റിക് കാർഡ് ആണ് ഡെബിറ്റ് കാർഡ്. പ്രധാനമായും VISA , Master, Amrican Express, Rupay എന്നിവരാണ് ഇത്തരം കാർഡുകൾ ഓരോ ബാങ്കിനായി പുറത്തിറക്കുന്നത്. ഇതിൽ Rupay എന്ന കാർഡ് നമ്മുടെ സ്വന്തം രാജ്യത്തെ കാർഡ് ആണ്. ATM ൽ പോയി കാർഡ് ഇല്ലാതെ ക്യാഷ് എടുക്കാനായുള്ള നൂതന സാങ്കേതിക വിദ്യ ഇന്ന് വന്നിട്ടുണ്ട് എന്നിരുന്നാൽ പോലും ഡെബിറ്റ് കാർഡുകൾക്കു പ്രചാരം ഏറി വരുന്നുണ്ട്. ലോകത്തെ എവിടെയും ഉപയോഗിക്കാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതാത് രാജ്യത്തെ ATM വഴി ഉപയോഗിക്കാനും അവിടുത്തെ പണമായി പിൻവലിക്കാനും എല്ലാം ഈ കാർഡ് വഴി പറ്റുന്നതിനാൽ ഇത് നമ്മുടെ കൈയ്യിൽ ആവശ്യമുള്ള കാര്യം തന്നെ ആണ് .

ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ATM കാർഡ് എന്നത് നല്ലൊരു ശതമാനം ആളുകൾക്കും അറിയാവുന്നത് ഇത് വച്ചു പണം എടുക്കാം. ഡെപ്പോസിറ്റ് ചെയ്യാം കൂടി പോയാൽ ഓൺലൈൻ വ്യാപാരം നടത്തം എന്നിവ മാത്രം ആണ്. ഇത്തരം കാർഡുകൾ സ്വന്തമാക്കുകയും ഉപയോഗിക്കുന്നതിലൂടെയും നമുക്ക് ലഭിക്കുന്ന ചില പ്രധാന ആനുകൂല്യങ്ങളെ പറ്റി ഒന്ന് നോക്കാം.

ഡെബിറ്റ് കാർഡുകൾ തന്നെ പല രീതിയിൽ തരം തിരിച്ചിട്ടുണ്ട് അതിൽ ചിലതാണ് ക്ലാസിക് കാർഡുകൾ , പ്ലാറ്റിനം കാർഡുകൾ, ഗോൾഡ് കാർഡുകൾ സെലക്ട് കാർഡുകൾ, സിഗ്നേച്ചർ കാർഡുകൾ എന്നിവ . ഇവയിൽ തന്നെ കോംബോ അയി വരുന്നതാണ് preferred കാർഡുകൾ. ഓരോ ബാങ്കും അതാത് അക്കൗണ്ടിനെ അടിസ്ഥാനം ആക്കി ആണ് കസ്റ്റമേഴ്സിന് കാർഡുകൾ നൽകുന്നത്. ചില കാർഡുകൾ പ്രീമിയം അക്കൗണ്ടുകൾക്ക് മാത്രം ആണ് നൽകുന്നതെങ്കിൽ സാധാരണ അക്കൗണ്ടുള്ളവർക്കു പ്രീമിയം കാർഡിന്റെ വാർഷിക ഫീ നൽകാമെങ്കിൽ ലഭിക്കുന്നതാണ്. Master, Visa, Rupay ഇവരെല്ലാം ഈ ക്യാറ്റഗറിയിൽ ഉള്ള കാർഡുകൾ ഇറക്കുന്നുണ്ട്.

ഇനി നമുക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം !

നമ്മൾ ഓരോരുത്തരും ഉപയോഗിക്കുന്ന കാർഡുകളിൽ ഓട്ടോമാറ്റിക് ആയി അതിൽ പേഴ്സണൽ ആക്സിഡന്റ് കവർ , എയർ ആക്സിഡന്റ് കവർ , പർച്ചേസ് പ്രൊട്ടക്ഷൻ കവർ, ലോസ്റ്റ് കാർഡ് ലയബിലിറ്റി, ഫ്രോഡ് ട്രാൻസാക്ഷൻ കവർ, ലോസ്റ്റ് ബഗ്ഗജ് കവർ എന്നിവങ്ങനെ നിരവധി ഇൻഷുറൻസ് കവറേജ് ലഭിക്കുന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

ഓരോ കാർഡിനെയും സംഭവിച്ച പ്രശ്ങ്ങളെയും അടിസ്ഥാനമാക്കി 50000 മുതൽ 2 കോടി രൂപ വരെ കവറേജ്‌ ലഭിക്കുന്ന ഇൻഷുറൻസുകൾ ഇന്ന് നമ്മൾ അറിയാതെ പഴ്സിൽ സൂക്ഷിച്ചിട്ടുണ്ട്. ഒരു പ്രീമിയം പോലും അടക്കാതെ ഇത്തരത്തിൽ ഇൻഷുറൻസുകൾ ലഭിക്കുമായോ എന്നതാകും ഇപ്പോഴത്തെ നിങ്ങളുടെ സംശയം. നിങ്ങളുടെ പക്കൽ ഡെബിറ്റ് കാർഡുകൾ പോസ്റ്റൽ വഴി എത്തുമ്പോൾ അതിനോടൊപ്പം തന്നെ ഉള്ള പേപ്പറുകളിൽ ഇത് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. നല്ലൊരു ശതമാനം ആളുകളും കാർഡ് എടുത്തതിനു ശേഷം ബാക്കി കടലാസുകൾ ചവറ്റു കുട്ടയിലേക്ക് എറിയും.

പേഴ്സണൽ ആക്സിഡന്റ് കവർ;
ഓരോ ബാങ്കും അതാത് കസ്റ്റമേഴ്സിന് ഓരോ അക്കൗണ്ടിന്റെ അടിസ്ഥാനത്തിൽ 50000 രൂപ മുതൽ 12 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. മരണം അല്ലെങ്കിൽ സ്ഥിരമായ സമ്പൂർണ വൈകല്യം സംഭവിച്ചാൽ മാത്രം ആണ് ഇത് നൽകുന്നത്. കയ്യിലുള്ള കാർഡ് ഉപയോഗിച്ച് 6 മാസത്തിനുള്ളിൽ ഒരു ട്രാൻസാക്ഷൻ എങ്കിലും നടത്തിയവർക്കാണ് ഇതിനു യോഗ്യത ഉള്ളത്. ചല ബാങ്കുകൾ 3 മാസം ആക്കി ചുരിക്കിയിട്ടും ഉണ്ട്.

എയർ ആക്സിഡന്റ് കവർ;
ഓരോ ബാങ്കും അതാത് കസ്റ്റമേഴ്സിന് ഓരോ അക്കൗണ്ടിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം മുതൽ 2 കോടി വരെ നൽകുന്നുണ്ട്. യാത്രക്കായി കയ്യിലുള്ള കാർഡ് കൊണ്ട് എയർ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രം ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

പർച്ചേസ് പ്രൊട്ടക്ഷൻ കവർ:
നിങ്ങളുടെ കാർഡ് വച്ച് വാങ്ങിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ അത് പോലെ ഉള്ള സാധനങ്ങൾക്ക് തീ പിടുത്തം മൂലം ഉപയോഗ ശൂന്യമാകുകയോ , മോഷണം പോകുകയോ ചെയ്‌താൽ ലഭിക്കുന്ന ഇൻഷുറൻസ് കവറേജ് ആണ് ഇത്. 4 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കീം ഇന്ന് നിലവിൽ ഉണ്ട്.

ലോസ്റ്റ് കാർഡ് ലയബിലിറ്റി;
നിങ്ങൾ ഉപയോഗിക്കുന്ന കാർഡ് നഷ്ടപ്പെടുകയും അത് വഴി ഉണ്ടാകുന്ന നിങ്ങളുടെ പണ നഷ്ടത്തിനും ലഭിക്കുന്ന ഇൻഷുറൻസ് കവറേജ് ആണ് ഇത്.

ഫ്രോഡ് ട്രാൻസാക്ഷൻ കവർ;
നിങ്ങൾ അറിയാതെ ഉള്ള സൈബർ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടാൽ ലഭിക്കുന്ന ഇൻഷുറൻസ് കവറേജ്. 5 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.

ലോസ്റ്റ് ബഗ്ഗജ് കവർ;
നിങ്ങളുടെ യാത്രാവേളകളിൽ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടാൽ ലഭിക്കുന്ന ഇൻഷുറൻസ് കവറേജ്. അത് ട്രെയിനിൽ ആയാലും ഫ്ലൈറ്റിൽ ആയാലും ലഭിക്കും. യാത്രക്ക് വേണ്ട ടിക്കെറ്റുകളും മറ്റും ഇത് കവറേജ്‌ ലഭിക്കുന്ന കാർഡ് വഴി ചെയ്തിട്ടുണ്ടെങ്കിൽ മാത്രം ആണ് ലഭിക്കുക.

ഡെബിറ്റ് കാർഡ് പോലെ തന്നെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. കൂടുതൽ ആളുകളും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ ആണ് അത് മാത്രമായി പരാമർശിച്ചത്.

മുകളിൽ പറഞ്ഞത് ഇത്തരം കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ പ്രധാനപ്പെട്ട ചില ആനുകൂല്യങ്ങളാണ്. ഇനിയും ധാരാളം ആനുകൂല്യങ്ങൾ എയർപോർട്ട് ലോഞ്ച് ഫ്രീ അക്സസ്സ് ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്. ഓരോ ബാങ്കും അല്ലെങ്കിൽ കാർഡ് പ്രൊവൈഡേഴ്സ് പല ഇൻഷുറൻസ് കമ്പനികളുമായി ഈ കവറേജുകൾ ബന്ധപെടുത്തിരിക്കുന്നത്. ആയതിനാൽ ഇത്തരത്തിൽ ഏതെങ്കിലും ഒരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അതാത് ബാങ്കിനെ നിശ്ചിത സമയത്തിനുള്ളിൽ അറിയിക്കുകയും ഇൻഷുറൻസ് നിയമ പ്രകാരം ഉള്ള വെരിഫിക്കേഷനും ഡോക്ക്യൂമെന്റഷന് കഴിഞ്ഞതിനു ശേഷം ആയിരിക്കും നിങ്ങൾക്ക് യോഗ്യമായ തുക ലഭിക്കുന്നത്. എന്നിരുന്നാലും ഇങ്ങനെ ഒരു അറിവ് നിങ്ങൾക് വളരെ വിലപ്പെട്ടതാകും.

ഇത്തരത്തിൽ ഉള്ള അറിവുകൾ കൂടുതൽ അറിയുവാൻ തലപര്യം ഉണ്ടെങ്കിൽ ഈ ബ്ലോഗ് Subscribe/Follow ചെയ്യാം. അല്ലെങ്കിൽ https://cyberjince.com/ വെബ്സൈറ്റ് സന്ദർശിക്കാം.