CyberJince – Jince T Thomas Cyber Lawyer | Legal Tech | Cyber Advocate | YouTube Consultant | Trade Mark IPR Attorney | Cyber Crime Lawyer | Kerala | India

നിങ്ങളുടെ സ്ഥാപനം Google My Business ൽ ഉണ്ടോ? ഇതുവരെയും അറിയാത്തവർക്കായി ഒരു ബ്ലോഗ് !

Jince T Thomas

ബിസിനെസ്സ് നടത്തുന്ന സാധാരണക്കാരനും ഉന്നതിയിൽ നിൽക്കുന്നവരും പലപ്പോഴും വലിയ കാര്യമായി എടുക്കാത്ത ഒരു കാര്യമാണ് ഗൂഗിൾ സെർച്ചിൽ ബിസിനെസ്സ് ലിസ്റ്റ് ചെയ്യാത്തത് എന്നത്. ഡിജിറ്റൽ മീഡിയയും സാങ്കേതിക വിദ്യയും ഇന്ന് പലരുടെയും ബിസിനസിനെ വേണ്ട പോലെ സപ്പോർട്ട് ചെയ്യുന്നുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് Google My Business .മുൻപ് പല സർവീസ് പ്രൊവൈഡർമാരും വലിയ തുക വാങ്ങിക്കൊണ്ട് ആണ് ഈ സംഭവം പലർക്കും ചെയ്യ്തു കൊടുത്തു കൊണ്ടിരുന്നത്. ആയതിനാൽ അന്നത്തെ കാലത്ത് പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട് ഇത് എല്ലാവർക്കും ചെയ്യാൻ സാധിക്കല്ല എന്നും വലിയൊരു ചെലവ് വേണ്ട കാര്യം ആണ് എന്നും. എന്നാൽ സംഗതി ഫ്രീ ആണ് എന്ന് ഇപ്പോഴും പലർക്കും അറിയില്ല.
നിങ്ങൾ ഒരു ബിസിനെസ്സ് സ്ഥാപനം നടത്തുന്നു എന്ന് വക്കുക അത് എത്ര വലുതോ ചെറുതോ എന്നുള്ളത് ഒരു പ്രശ്‌നം അല്ല. അതിനൊരു കൃത്യമായ അഡ്രെസ്സ് നൽകാൻ സാധിക്കുമെങ്കിൽ നിങ്ങളുടെ ബിസിനസ്സും നിങ്ങൾക്ക് തന്നെ ഗൂഗിളിലെക്ക് ചേർക്കാൻ സാധിക്കുന്നതാണ്. സർവീസുമായി ബന്ധെപ്പെട്ട സേവനങ്ങൾ മുതൽ ഇന്നത്തെ കാലത്ത് വീട്ടിലും ഓഫീസിൽ നടത്തുന്നവർ ഉണ്ട് അങ്ങനെ ഉള്ളവർ വരെ ഇതിനെ പ്രയോജന പെടുത്തുന്നുണ്ട്. അതിനായി നിങ്ങൾ ചെയ്യണ്ട കാര്യം ഇത്രമാത്രം ഗൂഗിളിൽ കേറി Google My Business എന്ന് സേർച്ച് ചെയ്താൽ Create a Business Profile എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും. അവിടെ നിങ്ങളുടെ ഒരു ഇമെയിൽ ഐഡി കഴിവതും കമ്പനി ഇമെയിൽ ഐഡി അല്ലെങ്കിൽ ജി മെയിൽ അക്കൗണ്ട് നൽകിക്കൊണ്ട് നിങ്ങളുടെ ബിസിനെസ്സ് ഡീറ്റെയിൽസ് എന്റർ ചെയ്ത് കൊടുക്കാം. നിങ്ങളുടെ അഡ്രെസ്സ്, പിൻകോഡ് , വേണമെങ്കിൽ ഫോൺ നമ്പർ ഉൾപ്പടെ എല്ലാ ഡീറ്റെയിൽസ് എന്റർ ചെയ്തു കൊടുക്കാം. നിങ്ങളുടെ ഓഫീസിന്റെ പ്രവർത്തന സമയം, പാർക്കിങ് സൗകര്യം എന്നിങ്ങനെ വീൽ ചെയർ അക്സസ്സ് ഫെസിലിറ്റി വരെ അതിൽ നിങ്ങൾക്ക് നൽകാൻ സാധിക്കുന്നതാണ്. അവസാനമായി നിങ്ങളുടെ ഓഫീസിന്റെ മാപ്പ് Point ചെയ്യുന്നതാണ് ഒരു ടാസ്ക്. സാധാരണയായി പ്രധാന വഴികളിൽ ആണ് നിങ്ങളുടെ ഓഫിസ് എങ്കിൽ നിങ്ങളുടെ ഓഫീസിന്റെ ലൊക്കേഷൻ പെട്ടന്ന് പോയിന്റ് ചെയ്ത് സബ്മിറ്റ് ചെയ്യാൻ സാധിക്കും. ഗൂഗിളിൽ ലിസ്റ്റ് ചെയ്യാത്ത ഏരിയ മറ്റോ ആണെകിൽ വളരെ കൃത്യമായി പോയിന്റ് ചെയ്യാൻ ശ്രമിക്കുക. തുടർന്ന് എന്റർ ചെയ്ത ഡീറ്റെയിൽസ് എല്ലാം സബ്‌മിറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്.സബ്മിറ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ഗൂഗിളിന്റെ അഡ്രെസ്സ് വെരിഫിക്കേഷൻ ആണ്. നിങ്ങൾ എന്റർ ചെയ്ത അഡ്രസ്സിൽ പോസ്റ്റൽ വഴി ഒരു PIN നമ്പർ ഗൂഗിൾ അയക്കുകയും അത് കിട്ടിയ ഉടനെ ആ കോഡ് കൊടുത്തു വെരിഫൈ ചെയ്താൽ നിങ്ങളുടെ ഓഫിസ് അഡ്രെസ്സ്റെ ഗൂഗിളിൽ റെഡി ആയി കഴിഞ്ഞു. നിങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏരിയയിൽ ആരെങ്കിലും സേർച്ച് ചെയ്താൽ നിങ്ങളുടെ ഡീറ്റെയിൽസ് ഗൂഗിൾ സെർച്ചിൽ കിട്ടുകയും അങ്ങനെ ബിസിനെസ്സ് വളരുവാൻ നല്ലൊരു അവസരവും കൂടി ആണ് ഇത് . ചിലർ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട് ഗൂഗിളിൽ ബിസിനെസ്സ് പ്രൊഫൈൽ ഇട്ടാൽ പിന്നെ ഇൻകം ടാക്സുകാർ ക്കു പിടിക്കാൻ എളുപ്പം ആണ് എന്ന്. അവർക്ക് നമ്മളെ ട്രാക്ക് ചെയ്യാൻ വേറെ ധാരാളം വഴികൾ ഉള്ളപ്പോൾ ഇത് തന്നെ ആശ്രയിക്കണം എന്നില്ല. പക്ഷെ ഒരു കാര്യം ഉണ്ട് അവർക്ക് നമ്മളെ വിളിക്കാതെ നമ്മുടെ ഷോപ്പിലേക്കോ വീട്ടിലേക്കോ വഴി കാണിച്ചു കൊടുക്കാൻ ഗൂഗിൾ മുൻപിൽ തന്നെ ഉണ്ടാകും എന്നത് വാസ്തവം. അവർക്ക് എന്നല്ല കസ്റ്റമേഴ്സിനും വഴി കാണിക്കാൻ ഇത് ഉപകരിക്കും. സൈബർ അറ്റാക്ക് പോലെ ഉള്ള കാര്യങ്ങൾ അതായത് നെഗറ്റീവ് റിവ്യൂകൾ ഒക്കെ ഈ പ്രൊഫൈലിൽ പലരും പോസ്റ്റ് ചെയ്യുന്നത് ഒരു പ്രവണത ആയി കണ്ടു വരുന്നുണ്ട് അതൊക്കെ പുറമെ നിന്ന് വരുന്നവർക്ക് നമ്മളിൽ ഉള്ള വിശ്വാസം കുറയുവാൻ ഒരു കാരണം ഉണ്ടാകാറുണ്ട്. എന്നാൽ പോസിറ്റിവ് റിവ്യൂകൾ അതിലേറെ ബിസിനെസ്സ് നമുക്കു നേടി തരുകയും ചെയ്യും. ഇപ്പോൾ നമ്മൾ ഒരു ഷോപ്പ് ലിസ്റ്റ് ചെയ്യാതെ തന്നെ നമ്മുടെ ഷോപ്പിൽ വരുന്ന കസ്റ്റമേഴ്സ് നമ്മുടെ ബിസിനെസ്സ് നെയിം മാർക്ക് ചെയ്താൽ ഈ പറയുന്ന കാര്യങ്ങൾ ഒക്കെ ഓട്ടോമാറ്റിക്ക് ആഡ് ആകുന്നതാണ് പക്ഷെ നമ്മുടെ കൈയിൽ അതിന്റെ ഒരു നിയന്ത്രണവും ഉണ്ടാകില്ല എന്ന് മാത്രം. അപ്പോൾ ഇനി നിങ്ങൾക്ക് തീരുമാനിക്കാം നിങ്ങളുടെ ബിസിനെസ്സ് Google My Business ൽ ചേർക്കണോ വേണ്ടയോ എന്ന്.
ഇത്തരത്തിൽ ഉള്ള അറിവുകൾ കൂടുതൽ അറിയുവാൻ തലപര്യം ഉണ്ടെങ്കിൽ ഈ ബ്ലോഗ് Subscribe/Follow ചെയ്യാം. അല്ലെങ്കിൽ https://cyberjince.com/ വെബ്സൈറ്റ് സന്ദർശിക്കാം.For Feedback : email to cyberjince@gmail.com

error: Content is protected !!