ഗൂഗിൾ പേ എന്നാൽ എന്താണ്. എന്ത് കൊണ്ടാണ് ആളുകൾ കൂടുതലും ഇത് ഉപയോഗിക്കുന്നത് ?.

ഗൂഗിൾ പേ ഇന്ന് എന്താണന്നു അറിയാത്തവർ വളരെ ചുരുക്കം ആണ്. ഏതൊരു ഷോപ്പിൽ ചെന്നാലും ആ കടയുടെ മുൻപിൽ ഒരു QR Code വച്ചിട്ടുള്ള ബോർഡ് കാണാം. അത് സ്കാൻ ചെയ്താൽ അതിന്റെ ഉടമക്ക് നമ്മൾ കൊടുക്കാനുള്ള ക്യാഷ് നമ്മുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയിക്കോളും. ചില്ലറ ഇല്ല എന്നുള്ള പരാതി ഇല്ല. Swiping മെഷീൻ തകരാറിൽ ആണ് എന്നുള്ള പരാതിയും ഇല്ല. സത്യത്തിൽ ഈ ടെക്നോളജി എന്താണ് എന്ന് അറിയാത്തവർ ആണ് മിക്കവാറും.

എന്താണ് ഗൂഗിൾ പേ ? | Google Pay

ഗൂഗിൾ പേ എന്ന് വച്ചാൽ ഒരു ഡിജിറ്റൽ പയ്മെന്റ്റ് വാലറ്റ് സിസ്റ്റം ആണ്. ഇത് ഡെവലപ്പ് ചെയ്തിരിക്കുന്നത് ലോകത്തിലെ തന്നെ ഭീമൻ കമ്പനികളിൽ ഒരാളായ ഗൂഗിൾ ആണ് (Google LLC ). നമ്മുടെ ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ വഴിയാണ് ഓരോ ഗൂഗിൾ പേ അക്കൗണ്ടും പ്രവർത്തിക്കുന്നത്. 2018 ജനുവരി 8 നു ആണ് ആദ്യമായി ഗൂഗിൾ പേ നിലവിൽ വന്നത്. ആൻഡ്രോയിഡ് ഐഒഎസ് പാൽറ്റഫോമുകളിൽ ആണ് ഇത് വർക്ക് ചെയ്യുന്നത്. ആദ്യകാലത്തു ഇത് Tez App എന്നും പിനീട് Gpay , Android pay എന്നും അറിഞ്ഞിരുന്നു.

ഗൂഗിൾ പേ എന്ന സത്യം ! | Google Pay

Google Pay എന്ന് പറയുന്നത് ഒരു പേര് മാത്രം ആണ് എന്ന് എത്ര പേർക്കറിയാം. അത് പോലെ തന്നെ ഉള്ള മറ്റു ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റംസ് ആണ് PhonePe , Amazone Pay , Whats App Pay , Paytm , BHIM അങ്ങനെ നിരവധി ഡിജിറ്റൽ പയ്മെന്റ്റ് ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ഇത്തരത്തിൽ ഉള്ള എല്ലാ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളെല്ലാം അറിയപ്പെടുന്നത് UPI പയ്മെന്റ്സ് എന്നാണ്. Unified Payments Interface (UPI ) എന്ന് അറിയപ്പെടുന്ന ഈ സിസ്റ്റം വഴിയാണ് ഈ പയ്മെന്റ്റ് ആപ്പുകൾ എല്ലാം പ്രവർത്തിക്കുന്നത്. ഈ UPI സിസ്റ്റം ഡെവലപ്പ് ചെയ്തിരിക്കുന്നത് National Payments Corporation of India ആണ്. ഈ സിസ്റ്റത്തെ അടിസ്ഥാനമാക്കി ആണ് ഈ ഡിജിറ്റൽ പയ്മെന്റ്റ് സിസ്റ്റംസ് മുഴുവനും ഡെവലപ്പ് ചെയ്തിരിക്കുന്നത്. മറ്റൊരു തരത്തിൽ ഇതിനെ Contactless പയ്മെന്റ്റ് സിസ്റ്റം എന്ന് കൂടി വിളിക്കാറുണ്ട്.

എന്ത് കൊണ്ടാണ് ഗൂഗിൾ പേ ഇത്തരം ജനപ്രിയമാകാൻ കാരണം?

ചേട്ടാ കാർഡ് എടുക്കുമോ ? ഇല്ല ഗൂഗിൾ പേ ഉണ്ട്.ഇതാണ് ഇന്നത്തെ അവസ്ഥ . നമ്മൾ ഇന്ന് ഏത് ഷോപ്പിൽ ചെന്നാലും മിക്കവരും ക്യാഷ് അടക്കാൻ നേരം ആദ്യം പറയുന്നത് അല്ലെകിൽ ചോദിക്കുന്നത് ഗൂഗിൾ പേ ഉണ്ടോ എന്നാണ്. അത്രത്തോളം ജനപ്രിയമായി കഴിഞ്ഞു ഈ ഡിജിറ്റൽ പയ്മെന്റ്റ് സിസ്റ്റം.
ഗൂഗിൾ എന്ന പേര് എല്ലാവരും വളരെ പരിചിതമായ ഒരു ബ്രാൻഡ് ആണ്. അതിൽ നിന്നും ഇത്തരത്തിൽ ഉള്ള ഒരു സിസ്റ്റം വരുമ്പോൾ ആളുകൾക്ക് കൂടുതൽ വിശ്വാസ്യത ഉണ്ടായി എന്നുള്ളത് ഒരു കാരണം തന്നെ ആയിരുന്നു. അതിനു പുറമെ ഇത് ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ക്യാഷ് ബാക്ക് പോലെ ഉള്ള നിരവധി ഓഫറുകൾ വാരിക്കോരി കൊടുക്കാൻ തുടങ്ങിയത് കാരണം ധാരാളം ആളുകൾ ഇത് ഉപയോഗിക്കാൻ തുടങ്ങുകയും അവരുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ വിജയിക്കുകയും ചെയ്തു. എന്നാൽ ഇന്ന് ഇപ്പോൾ ഇത് ഉപയോഗിക്കുന്നവർക് ഭാഗ്യം അടുത്ത പ്രവശ്യം ഉണ്ടാകും എന്ന് കാണിച്ചു നമ്മളെ നിരാശരാകുന്ന തന്ത്രം ആണ് ഇപ്പോൾ കാൻഡി വരുന്നത്.

ഗൂഗിൾ പേയും അത് പോലെ ഉള്ള പേയ്മെന്റ് വാലെറ്റുകൾ വഴി ഉണ്ടാകുന്ന തട്ടിപ്പുകളും സുരക്ഷാ പ്രശനങ്ങളും നമുക് അടുത്ത ബ്ലോഗിൽ ചർച്ച ചെയ്യാം.

ഈ ആർട്ടിക്കിൾ നിങ്ങൾക്കിഷ്ടപ്പെട്ടങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ !