യൂട്യൂബ് (YouTube) എന്ന ഡിജിറ്റൽ മാധ്യമത്തിൽ ഒരു അക്കൗണ്ട് തുടങ്ങുക എന്നത് ഒട്ടു മിക്ക ആളുകയുടെയും ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയി മാറി കഴിഞ്ഞു. എത്രത്തോളം ആത്മാർഥമായി അതിൽ സമയം ചെലവഴിക്കുന്നു അത്രത്തോളം വരുമാനവും ആണ് ഓരോ ക്രീയേറ്റേഴ്സിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാ വർഷവും യൂട്യൂബ് തങ്ങളുടെ പോളിസികൾ (YouTube Policy 2022) അതാത് വർഷത്തെ സ്ട്രാറ്റജികൾ അനുസരിച്ചു വളരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തങ്ങളുടെ പോളിസികളിൽ വലിയ നിബന്ധനകളും ചട്ടങ്ങളും ആണ് കൊണ്ട് വന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ 2022 മുതൽ വന്നിരിക്കുന്ന പോളിസികൾ (YouTube Policy 2022) വളരെ വ്യത്യസ്തമായതും എന്നാൽ സൂക്ഷ്മതയോടെ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ ആണ് കൊണ്ട് വന്നിരിക്കുന്നത്.

ഓരോ സോഷ്യൽ മീഡിയ കമ്പനികളും അതാത് രാജ്യങ്ങളിൽ ഓപ്പറേറ്റ് ചെയ്യണമെങ്കിൽ അതാത് രാജ്യത്തെ നിയമം അനുസരിച്ചു കൊണ്ട് ഒരു കമ്മ്യൂണിറ്റി മാനേജർ ഉൾപ്പെടുന്ന ഒരു അതോറിട്ടി ഉണ്ടാകണം എന്നുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം ഇത്തവണ യൂട്യൂബിന്റെ പോളിസിയിൽ (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് നിയമങ്ങളും, 2021) ചേർത്ത്‌ കൊണ്ടാണ് പുറത്തിറിക്കിയിരിക്കുന്നത്. ഇത് പ്രധാനമായും ബാധിക്കുന്നത് ന്യൂസ് ചാനെൽ പോലെ യൂട്യൂബിൽ ഓപ്പറേറ്റ് ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളെ അല്ലെങ്കിൽ അത്തരത്തിൽ ഉള്ള നടത്തിപ്പ്കാരെ ഉദ്ദേശിച്ചു കൊണ്ടാണ്. യൂട്യൂബ് ചാനെൽ വഴി News അല്ലെങ്കിൽ Current affairs കണ്ടെന്റുകൾ publsih ചെയ്യുന്നവർ ഉറപ്പായും അതിന്റെ വിശദ വിവരങ്ങൾ Ministry of Information and Broadcasting, Government of India യെ അറിയിക്കണം എന്നും പോളിസിയിൽ പരാമർശിക്കുന്നുണ്ട്.

“Google is also required to inform you under Rule 5 of the Indian Information Technology (Intermediary Guidelines and Digital Media Ethics Code Rules, 2021) Rules, 2021 that if you are a publisher of news or current affairs content, you are required to furnish the details of your accounts on YouTube to the Ministry of Information and Broadcasting, Government of India.”

മുൻപുള്ള പോളിസികൾ പ്രകാരം ഉള്ള അക്കൗണ്ട് ടെർമിനേഷൻ സസ്പെൻഷൻ പോളിസികൾ മാറ്റമില്ലാതെ തുടരുകയും വളരെ സ്ട്രിക്ട് ആയി തന്നെ കൈകാര്യം ചെയ്യും എന്നും പോളിസിയിൽ പറഞ്ഞിട്ടുണ്ട്.

സുതാര്യത വർദ്ധിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ സ്ട്രൈക്കുകളുടെ വിവരങ്ങൾ കുറച്ചു കൂടി വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി സ്ട്രൈക്കുകൾ കോപ്പിറൈറ് സ്ട്രൈക്കുകൾ എല്ലാം ചാനലിനെ കൂടുതലായി ബാധിക്കാനും സാധ്യത ഉണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അവസാനമായി കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിലും വ്യക്തതത വരുത്തിയിട്ടുണ്ട്. കുട്ടികളെ കഴിവതും YouTube Kids അല്ലെങ്കിൽ Family Link വഴി അവരുടെ ഉപയോഗം നിയന്ത്രിക്കുവാനും പുതിയ പോളിസികൾ അവർക്കു കൂടി പറഞ്ഞു കൊടുക്കുവാൻ സമയം കണ്ടെത്തണം എന്നും ആണ് പറഞ്ഞിരിക്കുന്നത്. (YouTube Policy 2022)

ഇത്തരത്തിൽ ഉള്ള അറിവുകൾ കൂടുതൽ അറിയുവാൻ തലപര്യം ഉണ്ടെങ്കിൽ ഈ ബ്ലോഗ് Subscribe/Follow ചെയ്യാം. അല്ലെങ്കിൽ https://cyberjince.com/ വെബ്സൈറ്റ് സന്ദർശിക്കാം.